Latest NewsNewsInternational

1000 ‘കാമുകിമാരെ’ തടവില്‍ പാര്‍പ്പിച്ച ‘കള്‍ട്ട്​’ നേതാവിന്​ 1,075 കൊല്ലം തടവ്

ലൈംഗിക ശേഷി കൂടുതലാണെന്നും സ്​ത്രീകളോട്​ സ്​നേഹക്കൂടുതലാണെന്നുമുള്‍പെടെ കോടതിയില്‍ ഇയാള്‍ നല്‍കിയ മൊഴികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇസ്​റ്റംബൂള്‍: പ്രായപൂര്‍ത്തിയാകാത്ത 1000 ‘കാമുകിമാരെ’ തടവില്‍ പാര്‍പ്പിച്ച ‘കള്‍ട്ട്​’ നേതാവിന്​ 1,075 കൊല്ലം തടവ്​ വിധിച്ച്‌​​ തുര്‍ക്കി കോടതി. ഇയാളുടെ വീട്ടില്‍ കണ്ടെത്തിയത്​ 69,000 ഗര്‍ഭനിരോധന ഉറകളാണ്​. പെണ്‍കുട്ടികള്‍ ഉള്‍പെടെ 1,000 ഓളം പേരെ തടവില്‍ പാര്‍പ്പിച്ച്‌​ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയതിനാണ്​ കള്‍ട്ട്​ നേതാവിന്​ 1,000ലേറെ വര്‍ഷം തടവ്​ വിധിച്ചത്​. ‘പൂച്ചക്കുട്ടികള്‍’ എന്നായിരുന്നു അദ്​നാന്‍ അഖ്​തര്‍ എന്നു പേരുള്ള ഇയാള്‍ കൂടെ കഴിയാന്‍ നിര്‍ബന്ധിതരായ സ്​ത്രീകളെ വിളിച്ചിരുന്നത്​.

അര്‍ധനഗ്​ന വേഷത്തില്‍ ഇയാള്‍ക്കൊപ്പം നൃത്തം ചെയ്​ത്​ സ്​ഥിരമായി ടെലിവിഷന്‍ സ്​റ്റുഡിയോയില്‍ അണിനിരന്ന സ്​ത്രീകളെയാണ്​ ലൈംഗിക ചൂഷണത്തിന്​ ഇരയാക്കിയത്​. പ്രത്യേക വിഭാഗമായി ജീവിച്ച ഇയാളെയും 200 ഓളം അനുയായികളെയും 2018ല്‍ തുര്‍ക്കി സര്‍ക്കാര്‍ കസ്​റ്റഡിയിലെടുത്തിരുന്നു. ലൈംഗിക ശേഷി കൂടുതലാണെന്നും സ്​ത്രീകളോട്​ സ്​നേഹക്കൂടുതലാണെന്നുമുള്‍പെടെ കോടതിയില്‍ ഇയാള്‍ നല്‍കിയ മൊഴികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇസ്​റ്റംബൂള്‍ പൊലീസിന്‍റെ​ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തിരുന്നത്​. ലൈംഗിക കുറ്റകൃത്യം, വഞ്ചന, രാഷ്​ട്രീയ- സൈനിക ചാരപ്പണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്​ കോടതി ശിക്ഷ വിധിച്ചത്​. അഖ്​തറുടെ സംഘടനയിലെ മറ്റു രണ്ടുപേര്‍ക്കും 200 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്​. അമേരിക്കയില്‍ സ്​ഥിരതാമസമാക്കിയ തുര്‍ക്കി പണ്ഡിതന്‍ ഫത്​ഹുല്ല ഗുലനുമായി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായും കുറ്റപത്രം ആരോപിക്കുന്നു. ഈ ആരോപണം പക്ഷേ, പ്രതി നിഷേധിച്ചിട്ടുണ്ട്. 236​ പേരാണ്​ മൊത്തം വിചാരണ നേരിട്ടത്​. കോടതിക്കു മുമ്പാകെ പ്രതിയുടെ കുറ്റസമ്മതങ്ങള്‍ തുര്‍ക്കി മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

Read Also: സത്യം അഭയയുടെ ആത്മാവ് വെളിപ്പെടുത്തി..’എന്നെ കൊന്നതല്ല’; ഫാ. മാത്യു നായ്ക്കംപറമ്പില്‍

1990കളിലാണ്​ പ്രതി ആദ്യമായി രാജ്യത്തും പുറത്തും വാര്‍ത്തകളില്‍ നിറയുന്നത്​. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക്​ പേരുകേട്ട ഒരു സംഘത്തി​െന്‍റ നേതാവായിട്ടായിരുന്നു രംഗപ്രവേശം. ഇത്തരം ദൃശ്യങ്ങള്‍ കാര്യമായി പ്രദര്‍ശിപ്പിച്ച ഒരു ടെലിവിഷന്‍ ചാനലും ഓണ്‍ലൈനായി നടത്തി. അഖ്​തര്‍ ഹാറൂന്‍ യഹ്​യ എന്ന പേരില്‍ ‘ദ അറ്റ്​ലസ്​ ഓഫ്​ ക്രിയേഷന്‍’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്​.

shortlink

Post Your Comments


Back to top button