തിരുവനന്തപുരം : 12 ന് എന്താണിത്ര പ്രാധാന്യം, 12 ആയാല്‍ നല്ലതെന്ന് സമൂഹമാധ്യമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സസ്പെന്‍സ്. . 12 ആയാല്‍ നല്ലത് എന്നു പറഞ്ഞ് ടൈംപീസിന്റെ ചിത്രത്തോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ വന്ന പോസ്റ്റ് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കിടയാക്കി. 12 മണിയായപ്പോഴാണ് കാര്യമെന്താണെന്ന് എല്ലാവര്ക്കും വ്യക്തമായത്.
Read Also :ജസ്ന എവിടെ ? സംസ്ഥാനത്ത് കാണാതായിരിക്കുന്നത് 800 ഓളം പേരെ, കാണാതായവര്‍ എങ്ങോട്ടു പോകുന്നു ?
പതിനൊന്നരയ്ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണിത്. ഇതോടെ അഭ്യൂഹങ്ങളായി. നിയമസഭയില്‍ മുഖ്യമന്ത്രി 12ന് എന്തെങ്കിലും പറയുമെന്ന് ചിലര്‍. ടൈംപീസ് വച്ചുള്ള പോസ്റ്റായതിനാല്‍ എന്‍സിപിയെ സംബന്ധിച്ചാണെന്ന് മറ്റുചിലര്‍. മുഖ്യമന്ത്രിയുടെ പേജ് ഹാക്ക് ചെയ്തോയെന്നും അഡ്മിന് മാറിയോയെന്നുമൊക്കെ കമന്റുകള്‍ വന്നു. കൃത്യം പന്ത്രണ്ടുമണിക്ക് സസ്പെന്‍സ് പൊളിച്ച് പുതിയ പോസ്റ്റ് വന്നു.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്തുന്നതിനുള്ള ക്യാംപയിന് ചര്‍ച്ചയാക്കാനുള്ള പേജ് അഡ്മിന്റെ തന്ത്രമാണ് ഫലിച്ചത്.
Post Your Comments