സിസ്റ്റർ അഭയ കേസിൽ വിചിത്രവാദം നടക്കുന്നതിനിടെ പ്രതികരിച്ച് അർജുൻ മാധവന്റെ വീഡിയോ വൈറൽ. സിസ്റ്റർ അഭയ സ്വപ്നത്തിൽ വന്നെന്നും തന്നെ ആരും കൊന്നതല്ല എന്നുള്ള വാട്സാപ്പ് സന്ദേശം പ്രചരിക്കുന്നതിനെതിരെയാണ് അർജുൻ മാധവന്റെ വീഡിയോ.
വാട്സാപ്പ് സന്ദേശം ഇങ്ങനെ.. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഞാന്‍ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാല് ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോള്‍ പേടി. പല ധ്യാനങ്ങള്‍ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാന്‍ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാന്‍ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണ്. കിണറ്റില്‍ വീണ് മരിച്ചു. അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നില്ലെന്നും സിസ്റ്റര്‍ അഭയ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസിലായി. ഈ സന്ദേശം പലര്‍ക്കും അയച്ചുകൊടുക്കാന്‍ ഞാന്‍ നിര്‍ദേശം നല്കി. അങ്ങനെ മഠങ്ങളില്‍ സിസ്റ്റര്‍ അഭയക്കായി പ്രാര്‍ത്ഥനകള്‍ നടത്തി. ”
എന്നാൽ കന്യാസ്ത്രി മഠത്തിലെ മരണ കേസുകളിൽ കുടുതലും കിണറ്റിൽ വീണ് മരണ റിപ്പോർട്ടുകളാണ്. അതിൽ തന്നെ ദുരൂഹത ഉണ്ടെന്നും. ഇത്തരം കള്ള പ്രചരണങ്ങൾ സഭ നടത്തരുതെന്നും വീഡിയോ ചൂണ്ടി കാണിക്കുന്നു.
Post Your Comments