തിരുവനന്തപുരം: സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയാലും തങ്ങൾക്ക് രക്ഷപെടാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് പ്രതികളായ തോമസ് കോട്ടൂരും സെഫിക്കും ഉണ്ടായിരുന്നതായി സിബിഐ പ്രത്യേക കോടതി കണ്ടെത്തി.അഭയയെ കൊലചെയ്യണം എന്ന ഉദ്ദേശം പ്രതികൾക്ക് ഇല്ലായിരുന്നു. പയസ് ടെൻത് കോൺവെൻ്റിൽ കാണാനാകത്ത സാഹചര്യത്തിൽ പ്രതികളെക്കണ്ടത് അഭയ വെളിപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശം. ഇതിന് വേണ്ടി ഇരുവരും കൊലപാതകശേഷം തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.
സിസ്റ്റർ അഭയയുടെ മൃതദേഹത്തിലുണ്ടായിരുന്ന പരിക്കുകൾ കിണറ്റിൽ വീഴുന്നതിന് മുമ്പ് സംഭവിച്ചിട്ടുള്ളതാണ്. ഫോറൻസിക് വിഗദ്ധൻ കന്തസ്വാമി, പോസ്റ്റുമാർട്ടം ചെയ്ത പോലീസ് സർജൻ കൃഷ്ണപിള്ള എന്നിവരുടെ മൊഴികളുടേയും ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ കണ്ടെത്തൽ.തോമസ് കോട്ടൂർ അഭയ കൊല്ലപ്പെട്ട ദിവസം എത്തിയതായി സ്ഥിതീകരിച്ചു. ഇതിന് നിർണ്ണായകമായത് മോഷ്ടാവ് അടയ്ക്കാ രാജുവിൻ്റെ മൊഴിയായിരുന്നു. പൊതുപ്രവർത്തകനായിരുന്ന കളർകോട് വേണുഗോപാലിനോട് പ്രതി നടത്തിയ കുറ്റസമ്മതവും കോടതി ശരിവെച്ചു.
Also read: ഇനിയെങ്കിലും സ്‌റ്റെഫിയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം
കൊലപാതകം നടന്ന ദിവസം സെഫി കോൺവെൻ്റിൻ്റെ അടുക്കള ഭാഗത്ത് ഉണ്ടായിരുന്നു എന്ന സാക്ഷിമൊഴികളും കേസിൽ നിർണ്ണായകമായി. വിചാരണ വേളയിൽ കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയത് കൊണ്ട് സെഫി പ്രതിയല്ലാതാകുന്നില്ല എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.സംഭവദിവസം അടുക്കള ഭാഗത്ത് പിടിവലി നടന്നതായുള്ള ലക്ഷണവും അഭയയുടെ ചെരിപ്പും മറ്റും കിടന്നതും പ്രധാന തെളിവുകളായി കോടതി ഇതിനായി ചൂണ്ടിക്കാട്ടുന്നു.
Also read: രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിട്ടയച്ചത് വിചാരണ കൂടാതെ, അപ്പീൽ നല്കാൻ സിബിഐ
സെഫിയും കോട്ടൂരും ഭാര്യ ഭർത്താക്കൻമാരെപ്പോലെയാണ് കഴിഞ്ഞിരുന്നത് എന്ന് കോട്ടൂർ കോടതിയോട് വെളിപ്പെടുത്തിയിരുന്നു. അഭയയുടെ മരണകാരണം തലക്ക് ആഴത്തിലേറ്റ മുറിവാണ്. ശാസ്ത്രീയ പരിശോനഫലങ്ങളിൽ ഈ മുറിവ് കിണറ്റിൽ വീഴുന്നതിന് മുമ്പുള്ളതാണ്. അഭയയുടെ തലക്കടിക്കാൻ ഉപയോഗിച്ച കൈക്കോടാലി പോലീസിന് കണ്ടെത്താനായില്ല. ശാസ്ത്രിയ തെളിവുകളുടേയും പോസ്റ്റ് മാർട്ടം ചെയ്ത പോലീസ് സർജൻ്റെയും ഫോറൻസിക് ഉദ്യോഗസ്ഥരുടെയും മൊഴികൾ പ്രകാരം കോടതി ഇക്കാര്യങ്ങൾ ഉറപ്പിക്കുകയായിരുന്നും എന്ന് 227 പേജുള്ള വിധിന്യായത്തിൽ ജെ സനിൽകുമാർ വ്യക്തമാക്കി. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് വിധി വരുന്നത്.
Post Your Comments