ന്യൂഡൽഹി : ഇന്ത്യ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവെന്ന് ലേഖനവുമായി ചൈനയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് . ഇന്ത്യയിലെ വാക്സിനുകൾ ചൈനീസ് വാക്സിനുകളെ അപേക്ഷിച്ച് ഗവേഷണത്തിലും ഉൽപാദന ശേഷിയിലും ഉയർന്നതാണെന്ന് റിപ്പോർട്ടിൽ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവും , താഴ്ന്ന നിർമ്മാണ ചെലവുമുള്ള രാജ്യവുമാണ് ഇന്ത്യ.ഇന്ത്യൻ വാക്സിനുകൾ ആഗോളതലത്തിൽ കൂടുതൽ വിശ്വാസയോഗ്യവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു . ഇന്ത്യക്ക് വാക്സിൻ ഉൽപ്പാദനത്തിനും വിതരണത്തിനും ശക്തമായ സംവിധാനമുണ്ടെന്ന്, കുറച്ചുകാലം മുമ്പ് ഭാരത് ബയോടെക് സന്ദർശിച്ച ജിലിൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലൈഫ് സയൻസസിലെ ജിയാങ് ചുൻലായിയെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയുടെ വാക്സിൻ ഗവേഷണവും ഉൽപാദന ശേഷിയും കണക്കിലെടുക്കുമ്പോൾ ആഗോള വിപണിയിൽ ഇത് ഒരു സന്തോഷവാർത്തയാകാമെന്നും റിപ്പോർട്ട് പറയുന്നു.
Post Your Comments