വാഷിംഗ്ടണ്‍ : യെമനിലെ ഹൂതി വിമത ഗ്രൂപ്പുകളെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക, . യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിലൂടെ ഇറാന് ശക്തമായ താക്കീതാണ് യു.എസ് നല്‍കിയിരിക്കുന്നത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അധികാരം ഏറ്റെടുക്കാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇറാനുമായി അടുത്ത ബന്ധമുള്ള ഹൂതി ഗ്രൂപ്പുകളെ ഭീകരരായി പ്രഖ്യാപിച്ചത്.
Read Also : കേന്ദ്രത്തിലെ ‘മോട്ടാഭായിയുടെയും ഛോട്ടാഭായിയുടെയും പാദസേവകരായ കസ്റ്റംസേ കൂടുതല്‍ കളിച്ചാല്‍ വിവരം അറിയും
ഹൂതി ഗ്രൂപ്പുകള്‍ യെമനിലെ സമാധാന ചര്‍ച്ചകള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണെന്ന് പോംപിയോ പറഞ്ഞു.ഹൂതികള്‍ക്ക് യെമനില്‍ നിര്‍ണയാക സ്വാധീനമാണുള്ളത്. ഇവര്‍ക്ക് നേരത്തെ തന്നെ യു.എസ് ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.
ഹൂതികളെ തീവ്രവാദികളെന്ന് യു.എസ് പ്രഖ്യാപിച്ചതോടെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസമുണ്ടാകും. ബാങ്ക് ട്രാന്‍സ്ഫര്‍, സാമ്പത്തിക സഹായം, ഇന്ധനം തുങ്ങിയ ഇടപാടുകള്‍ നടത്തുന്നത് ഇതോടെ ഹൂതികള്‍ക്ക് എളുപ്പമാകില്ല.
Post Your Comments