ദോഹ: കൊറോണ വൈറസ് പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിന് 113 പേർക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നു. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്.
പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്ര നടത്തിയാൽ 1000 റിയാലാണ് ചുരുങ്ങിയ പിഴ. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ എത്തുകയാണ് ഉണ്ടായത്. എന്നാൽ അതേസമയം, പലരും ഇതിൽ വീഴ്ചവരുത്തുന്നുണ്ട്. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.
Post Your Comments