പതിനാലുകാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന പരാതിയിൽ മൊഴിയിൽ ഉറച്ചുനിന്ന് പരാതിക്കാരനായ കുട്ടി. അമ്മ തനിക്ക് പത്ത് വയസുള്ളപ്പോൾ മുതൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് മകൻ പ്രതികരിച്ചതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ആരെയോ ഫോണിൽ വീഡിയോ കോൾ വിളിച്ച ശേഷമായിരുന്നു അമ്മ തന്നെ പീഡിപ്പിച്ചതെന്നും ഇതൊക്കെ സാധാരണമാണെന്ന് അമ്മ പറഞ്ഞുവെന്നും മകൻ പറയുന്നു. അച്ഛനറിയാതെ അമ്മ മറ്റൊരു ഫോൺ ഉപയോഗിക്കുമായിരുന്നു. ഇതേത്തുടർന്ന് വീട്ടിൽ വഴക്ക് ഉണ്ടായിട്ടുണ്ട്. രഹസ്യമായി അമ്മ ഉപയോഗിച്ച ഫോൺ സൈബർ സെൽ പരിശോധിക്കണമെന്നും പതിനേഴ് വയസുള്ള മൂത്തമകൻ ആവശ്യപ്പെട്ടു.
Also Read:കേരളത്തിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം : കുമ്മനം രാജശേഖരന്‍
കേസിൽ അറസ്റ്റിലായ യുവതിക്കെതിരെ ഭർത്താവ് രംഗത്തെത്തി. കേസ് നൽകിയത് സത്യമാണെന്നും കള്ള പരാതി നൽകാനാണെങ്കിൽ 14 വയസുകാരനെ പറഞ്ഞു പഠിപ്പിക്കുന്നതിലും നല്ലത് 17 കാരനല്ലേയെന്ന് ഇയാൾ ചോദിച്ചതായി പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഒരമ്മയും സ്വന്തം മകനോട് ഇത് ചെയ്യില്ലെന്നും ആദ്യം കേട്ടപ്പോൾ താനും ഇത് വിശ്വാസിച്ചില്ലെന്നും ഇയാൾ പറഞ്ഞു
അതേസമയം, കേസിൽ സമഗ്രാന്വേഷണത്തിന് ഡിജിപി ലോകനാഥ് ബെഹ്റ നിർദ്ദേശം നൽകി. ദക്ഷിണമേഖല ഐ ജി ഹർഷിത അട്ടല്ലൂരി അന്വേഷണം നടത്തുമെന്ന് ബെഹ്റ വ്യക്തമാക്കി. യുവതിക്ക് എതിരായ പരാതിയിലും കേസ് എടുത്ത നടപടിയിലും വൻ വിമർശനം ഉയർന്നിരുന്നു ഇതിനു പിന്നാലെയാണ് ഐ ജിയെ അന്വേഷണത്തിന് നിയോഗിച്ചത്.
Also Read: കോവിഡ് വാക്സീൻ വിതരണത്തിന് കൊല്ലം ജില്ല സർവസജ്ജം
14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസ് ആണിത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാലിത് കള്ളക്കേസ് ആണെന്നും കുട്ടിയുടെ പിതാവിന് മറ്റൊരു വിവാഹം കഴിക്കാന്‍ കുട്ടിയെ കരുവാക്കി അമ്മയ്ക്കെതിരെ പരാതി കൊടുക്കുകയുമായിരുന്നുവെന്ന് ആരോപിച്ച് യുവതിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.
Post Your Comments