COVID 19Latest NewsNewsIndiaBusiness

സ്വർണവില കുത്തനെ ഇടിയുന്നു; കാരണം കൊവിഡ് വാക്സിൻ, ഇനിയും വില താഴും

അഞ്ചു ദിവസത്തിനിടെ പവന് കുറഞ്ഞത് 1680 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ വൻ ഇടിവ്. ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരിക്കുകയാണ് വില. ഇന്ന് മാത്രം 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയായി.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പവന് 1680 രൂപയാണ് ഇടിഞ്ഞത്. കൊവിഡ് വാക്‌സിന് അനുമതി ലഭിച്ചതും വാക്സിൻ എത്തിയതുമാണ് സ്വർണവില തുടര്‍ച്ചയായി കുത്തനെ ഇടിയാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും സ്വര്‍ണവില ഇടിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button