കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമെൊഴിയുടെ അടിസ്ഥാനത്തിൽ ഡോളര്‍ക്കടത്തു കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സമ്മേളനത്തിനു ശേഷം കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നീക്കം. നിയമസഭാ സമ്മേളനത്തിന് ശേഷം ഉടൻ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കും.
Also related: കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായികും കുടുംബവും അപകടത്തിൽപ്പെട്ടു; ഭാര്യ മരിച്ചു
കസ്റ്റംസിന്‍റെ അന്വേഷണ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്‍റും ശേഖരിച്ചിട്ടുള്ളതിനാല്‍ സ്വപ്നയും സരിത്തും കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദും ചേര്‍ന്ന് ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്ന കേസിൽ
സ്പീക്കറെ എന്‍ഫോഴ്സ്മെൻ്റും ചോദ്യം ചെയ്യാനാണ് സാധ്യത.
Also related: പാകിസ്ഥാന്‍ മുഴുവനും ഇരുട്ടിലായത് 18 മണിക്കൂര്‍
വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ ണ് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത് കസ്റ്റംസ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ തടസമില്ലെന്ന ലഭിച്ച നിയമോപദേശത്തിൻ്റെ പുറത്താണ്. നിയമസഭ കഴിഞ്ഞാലുടന്‍ സ്പീക്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനാണ് തീരുമാനം.
.
Post Your Comments