KeralaLatest NewsNews

വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായി മയക്കു മരുന്ന് പാര്‍ട്ടി ; യുവാക്കള്‍ പിടിയില്‍

ഐടി മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളാണ് പിടിയിലായത്‌

തിരുവനന്തപുരം : വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായി മയക്കു മരുന്ന് പാര്‍ട്ടി നടത്തിയ യുവാക്കള്‍ പിടിയില്‍. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പൂജപ്പുര സ്വദേശി നന്ദു (21), കൊച്ചുവേളി സ്വദേശി അര്‍ജുന്‍ (28), ജഗതി സ്വദേശി കിരണ്‍ (32), ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയ വഞ്ചിയൂര്‍ സ്വദേശി  വിഷ്ണു (25) എന്നിവരെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്.

മാരക മയക്കു മരുന്നായ എംഡിഎംഎയും കഞ്ചാവും ഉപയോഗിച്ച് വിവാഹ സല്‍ക്കാരം നടത്തിയതിനാണ് ഇവര്‍ പോലീസ് പിടിയിലായത്. യുവാക്കളുടെ ഒരു സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തിന്റെ ഭാഗമായി നാലാഞ്ചിറ സ്റ്റെപ്പ് ജംഗ്ഷന് സമീപം ഹില്‍ ഗാര്‍ഡന്‍സിലെ ഒരു ഹോംസ്റ്റേയിലാണ് ഇവര്‍ ഒത്തു ചേര്‍ന്ന് മയക്കു മരുന്ന് പാര്‍ട്ടി നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button