
ശ്രീകണ്ഠപുരം (കണ്ണൂർ): മലപ്പട്ടത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കത്തിച്ച കേസിലെ പ്രതികളെ പിടികൂടി. മലപ്പട്ടത്തെ സി.പി.എം പ്രവര്‍ത്തകരായ നടുവിലെ കണ്ടിയില്‍ നവനീത് രാധാകൃഷ്ണന്‍, ആളാറമ്പത്ത് നിഖില്‍, കൊളന്തയിലെ അളവൂര്‍ ലോഹിത്ത് എന്നിവരാണ് പിടിയിലായിരിക്കുന്നത്. കണ്ണൂര്‍ അസി. പൊലീസ് കമീഷണര്‍ പി.പി. സദാനന്ദെൻറ നേതൃത്വത്തില്‍ രണ്ടുദിവസം മുമ്പ് നടത്തിയ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സെപ്റ്റംബര്‍ 17ന് പുലര്‍ച്ചയായിരുന്നു കോൺഗ്രസ് ഓഫിസിന് തീവെച്ചത്. ഓഫിസിലെ ഉപകരണങ്ങളും ഫോട്ടോകളും നശിച്ചിരുന്നു. പ്രതികളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി.
Post Your Comments