ഉത്തരാഖണ്ഡിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായി ഉയർന്നു. ഹരിയാനയില്‍ ഇതുവരെ 4 ലക്ഷം പക്ഷികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. രാജസ്ഥാനിലും ഇന്ന് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ 9000 ഇറച്ചി കോഴികളെ നശിപ്പിക്കാനുള്ള നടപടി തുടങ്ങി. ഡല്‍ഹിയില്‍ ചത്തനിലയില്‍ കണ്ടെത്തിയ താറാവിലും കാക്കയിലുമാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാൽ അതേസമയം, അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments