ഫത്തേപ്പൂര്‍: പിതാവ് മകളെ വെടിവച്ച് കൊന്നു. ജെയ്‌സിംഗ്പൂർ ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി. ചന്ദ്ര മോഹൻ യാദവ് എന്നയാളാണ് മകൾ സ്വാതിദേവിയെ കൊലപ്പെടുത്തിയത്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിവച്ചാണ് മകളെ കൊന്നിരിക്കുന്നത്. ഒരുവര്‍ഷം മുന്‍പാണ് മകളുടെ വിവാഹം നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മകൾ ഭര്‍തൃവീട്ടുകാരെ അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് വന്നു. ഇതില്‍ പ്രകോപിതനായ പിതാവ് മകളെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
Post Your Comments