Latest NewsNewsCrime

ദാരിദ്ര്യത്തെ തുടർന്ന് കുഞ്ഞിനെ വിറ്റു, മനോവിഷമത്തിൽ പിതാവ് ജീവനൊടുക്കി

ന്യൂഡൽഹി: കടുത്ത ദാരിദ്ര്യത്തെ തുടർന്ന്​ നാലുമാസം പ്രായമായ കുഞ്ഞിനെ വിറ്റ പിതാവ്​ മനോവിഷമത്തെ തുടർന്ന്​ ജീവനൊടുക്കിയിരിക്കുന്നു. 40കാരനായ സാമനാഥ്​ ഖില്ലയാണ്​ ജീവനൊടുക്കിയിരിക്കുന്നത്.

മാധിലി പൊലീസ്​ സ്​​േറ്റഷൻ പരിധിയിലാണ്​ ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ദിവസക്കൂലിക്കാരനായ സാമനാഥും കുടുംബവും ​േ​ഗാത്ര മേഖലയിലാണ്​ താമസിക്കുന്നത്. ഭാര്യ കുനിയും ഒരു പെൺകുട്ടിയുമടക്കം അഞ്ചു മക്കൾ അടങ്ങുന്നതാണ്​ സാമനാഥിന്‍റെ കുടുംബം.

ദിവസങ്ങളായി കുടുംബം നോക്കുന്നതിനായി ജീവിത മാർഗം തേടുകയായിരുന്നു ഇയാൾ​. ദാരിദ്ര്യം കടുത്തതോടെ നാലു​മാസം പ്രായമായ കുഞ്ഞിനെ പരിചയക്കാരന്​ 4000 രൂപക്ക്​ വിൽക്കുകയായിരുന്നു ഉണ്ടായത്. കുഞ്ഞിനെ വിറ്റതിന്‍റെ മനോവിഷമത്തിലായിരുന്ന സാമനാഥ്​ കഴിഞ്ഞദിവസം വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു​ ഉണ്ടായത്.

ഭർത്താവ്​ ആത്മഹത്യ ചെയ്​തതിനെ തുടർന്ന്​ കുനി പൊലീസിനെ സമീപിക്കുകയുണ്ടായി. മകൻ എവിടെയാണെന്ന്​ അറിയില്ലെന്നും തന്‍റെ അറിവോടെയല്ല കുഞ്ഞിനെ സാമനാഥ്​ വിറ്റ​െതന്നും കുനി പൊലീസിനോട്​ പറഞ്ഞു. കുനിയുടെ പരാതിയിൽ ​പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു. കുഞ്ഞിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ ഇപ്പോൾ പൊലീസ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button