CricketNewsSports

ആസ്​ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപത്തിനെതിരെ രോഷാകുലനായി വിരാട്​ കോഹ്​ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍മാരായ ജസ്​പ്രീത്​ ബുംറക്കും മുഹമ്മദ്​ സിറാജിനും നേരെ വംശീയ അ​ധിക്ഷേപം നടത്തിയ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട്​ കോഹ്​ലി.

Read Also : “മാലിന്യം കഴിച്ചു ജീവിക്കുന്ന കുടുംബം ” ; വ്യാജവാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ

”വംശീയ അധിക്ഷേപം ഒരുനിലക്കും അംഗീകരിക്കാനാകില്ല. ബൗണ്ടറിലൈനിനരികില്‍ പറഞ്ഞതെല്ലാം ദയനീയമായ കാര്യങ്ങളാണ്​. ഇതെല്ലാം തെമ്മാടിത്തരത്തിന്‍റെ കൊടുമുടിയാണ്​. കളിക്കളത്തില്‍ ഇങ്ങനെ കാണുന്നതില്‍ സങ്കടമുണ്ട്​” -കോഹ്​ലി ​ട്വീറ്റ്​ ചെയ്​തു.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയണക്കമെന്ന്​ കോഹ്​ലി മറ്റൊരു ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. സിഡ്​നി​ ടെസ്റ്റിന്‍റെ മൂന്നാം ദിനമായ ശനിയാഴ്​ച ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ്​ സിറാജിനെയും ജസ്​പ്രീത്​ ബുംറയെയും ‘കുരങ്ങനെ’ന്നു വിളിച്ച്‌​ വേട്ടയാടിയ ഓസീസ്​ കാണികള്‍ക്കെതിരെ ക്രിക്കറ്റ്​ ലോകമൊന്നാകെ തിരിഞ്ഞിട്ടും അവരുടെ ഉള്ളിലെ വംശവെറി വീണ്ടും പുറത്തുചാടുകയായിരുന്നു. ഞായറാഴ്​ച ഓസീസ്​ ഇന്നിങ്​സ്​ ഡിക്ലയര്‍ ചെയ്യുന്നതിന്​ തൊട്ടു മുമ്പായിരുന്നു ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍. 86ാം ഓവര്‍ എറിഞ്ഞ്​ ഡീപ്​ സ്​ക്വയര്‍ലെഗിലേക്ക്​ ഫീല്‍ഡിങ്ങിനായി മുഹമ്മദ്​ സിറാജ്​ എത്തിയപ്പോഴാണ്​ ഒരുകൂട്ടം കാണികളുടെ വംശീയത പുറത്തുചാടിയത്​. ​’ബ്രൗണ്‍ ഡോഗ്​, ബിഗ്​ മങ്കി’ വിളികള്‍ ആവര്‍ത്തിച്ചതോടെ സിറാജ്​, ക്യാപ്​റ്റന്‍ അജിന്‍ക്യ രഹാനെയോട്​ പരാതിപ്പെട്ടു.

പിന്നാലെ​ ടീം അംഗങ്ങളെല്ലാം ഓടിയെത്തി. വിഷയത്തില്‍ ഇടപെട്ട അമ്പയർമാരും മാച്ച്‌​ ഒഫിഷ്യലുകളും കാണികളെ സ്​റ്റേഡിയത്തില്‍നിന്ന്​ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.  ഗാലറിയില്‍ പ്രവേശിച്ച ന്യൂസൗത്ത്​​വെയ്​ല്‍സ്​ പൊലീസ്​ ആറു പേരെ ഉടന്‍ കസ്​റ്റഡിയിലെടുത്തു. പൊലീസ്​ കേസിന്​ പുറമെ, ക്രിക്കറ്റ്​ ആസ്​ട്രേലിയ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്​തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്​ അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button