KeralaCinemaLatest NewsNewsEntertainment

ഒരുമിച്ചാണ് പഠിച്ചത്, ഞാൻ കൈ പിടിച്ചാൽ കരയും; ഒഴിഞ്ഞ് മാറിയെങ്കിലും നടന്നില്ല, വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ എഴുപതാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ് പോയത്. മലയാളികളെല്ലാം അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. പിസി ജോര്‍ജ് എംഎല്‍എയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ജഗതിയുമായുള്ള ബന്ധം പങ്കുവെയ്ക്കുകയാണ് പിസി.

ജഗതിയ്ക്ക് അപകടം പറ്റി ഈ അവസ്ഥയിലായി പോയത് മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണെന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പിസി ജോര്‍ജ് പറയുന്നു. ജഗതിയുടെ മകളെ വിവാഹം കഴിച്ചത് പിസി ജോര്‍ജിന്റെ മകനാണ്. മകന്റെ പ്രണയത്തെ കുറിച്ചും പി സി ജോർജ് വെളിപ്പെടുത്തുന്നുണ്ട്.

Also Read: കൈക്കൂലി ആവശ്യപ്പെട്ട നഗരസഭ സെക്രട്ടറിയുടെ പേരിൽ പരാതി

എന്റെ മകന്‍ തിരുവനന്തപുരത്ത് ലോ കോളേജില്‍ പഠിക്കുമ്പോള്‍ ജഗതിയുടെ മകളും അവിടെ ഉണ്ടായിരുന്നു. അങ്ങനെയാണ് പ്രണയത്തിലാവുന്നത്. ഒടുവിൽ വിവാഹത്തിലെത്തി. സിനിമയില്‍ ഞാന്‍ വന്നത് അവര്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ്. ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. രാഷ്ട്രീയമില്ലെങ്കില്‍ ഒരുപക്ഷേ നോക്കാമായിരുന്നുവെന്ന് പി സി ജോർജ് തമാശ രൂപേണ പറയുന്നു.

ജഗതി ചേട്ടന് ഭയങ്കര സ്നേഹമാണ്. ഞാന്‍ ചെന്ന് കൈയില്‍ പിടിച്ച് കഴിഞ്ഞാല്‍ ഭയങ്കരമായി പൊട്ടിക്കരയും. എനിക്കത് കാണാന്‍ കഴിയാത്തത് കൊണ്ട് ഫോണില്‍ കൂടിയേ ബന്ധപ്പെടാറുള്ളു. ആ മനുഷ്യന്‍ ഇങ്ങനെയായി പോയത് കേരളത്തിന്റെ ഏറ്റവും വലിയ നഷ്ടമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button