ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച് രാജ്യം ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ജനങ്ങള്‍. ഇതിനു മുന്നോടിയായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചര്‍ച്ച നടത്തും. വാക്‌സിന്‍ വിതരണത്തീയതി പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിമാരുമായി നരേന്ദ്രമോദി നടത്തുന്ന ആദ്യ ചര്‍ച്ചയാണ് നാളെ നടക്കുന്നത്. വൈകിട്ട് നാലിനായിരിക്കും ചര്‍ച്ച എന്നാണ് വിവരം.
Read Also : കേരളത്തിൽ കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ 133 കേന്ദ്രങ്ങളിൽ
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് 16നാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, ആശാവര്‍ക്കര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെട്ട മൂന്ന് കോടി കൊവിഡ് പോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. തുടര്‍ന്ന് അന്‍പതു വയസിന് മുകളിലുള്ളവര്‍, അന്‍പതില്‍ താഴെ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിങ്ങനെ 27 കോടി പേര്‍ക്കും നല്‍കും.79 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.ആദ്യഘട്ടത്തില്‍ കേരളത്തിനും, മഹാരാഷ്ട്രയ്ക്കും കൂടുതല്‍ ഡോസ് കിട്ടിയേക്കും. രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ കൂടുതല്‍ ഡോസ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവിഷീല്‍ഡ് വാക്‌സിനും, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് വിതരണം ചെയ്യുക. കേരളത്തില്‍ ആദ്യദിനം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്ക് വീതം 133 ഇടത്തായി 13,300 പേര്‍ക്ക് വാക്‌സിന്‍ കുത്തിവയ്ക്കും. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റ് ജില്ലകള്‍ 9 വീതം കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍.
Post Your Comments