ഇടുക്കി: പിതാവിന്റെ കൊലയാളിക്ക് പിന്നാലെ 10 വര്‍ഷം, ഒടുവില്‍ പ്രതിയുടെ ഒളിത്താവളം കണ്ടുപിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ച് മക്കള്‍. ഇടുക്കയിലാണ് പൊലീസിനെ പോലും ഞെട്ടിച്ച സംഭവം നടന്നത്. 75കാരനായ തൊടുപുഴ സ്വദേശി ജോസ് സി കാപ്പനെ കര്‍ണാടകയില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒമ്മല സ്വദേശി സിജു കുര്യനെയാണ് ഇവര്‍ കുടുക്കിയത്. പൊലീസിന്റെ സഹായത്തോടെ പ്രതിയെ വീണ്ടും ജയിലിലാക്കി. 36കാരനായ പ്രതിയെ അട്ടപ്പാടിയില്‍നിന്നാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
2011 ഡിസംബറിലാണ് കര്‍ണാടക ഷിമോഗ ജില്ലയിലെ സാഗര്‍ കെരോഡിയില്‍ താമസിച്ചിരുന്ന ജോസ് സി കാപ്പനെ കാണാതായത്. സ്വത്ത് തട്ടിയെടുക്കാനായി തോട്ടം ജീവനക്കാരനായ സിജു കൊല നടത്തിയത്. ജോസിനെ അടിച്ചുകൊന്ന് കമ്പോസ്റ്റ് കുഴിയില്‍ മൂടിയതായി സിജു മൊഴി നല്‍കി. തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതി ഇയാളെ വിട്ടയച്ചെങ്കിലും ഈ വര്‍ഷം മാര്‍ച്ചില്‍ ഹൈക്കോടതി സിജുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
കര്‍ണാടകം വിട്ട് ഒളിവില്‍ പോയ സിജുവിനെ സ്വന്തം നിലയില്‍ അന്വേഷിച്ചു വിവരങ്ങള്‍ കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു ജോസിന്റെ മക്കളായ സജിത്ത് ജെ കാപ്പനും രഞ്ജി ജോസ് കാപ്പനും. ഇന്ന് രാവിലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Post Your Comments