റിയാദ്: സൗദിയിൽ നിലവിൽ കൊറോണ വൈറസ് രോഗ ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണം രണ്ടായിരത്തിൽ താഴെയായിരിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം രോഗം ബാധിച്ച് ചികിത്സയിലുള്ളത് 1970 പേരാണ്.
എന്നാൽ അതേസമയം പുതുതായി 117 കോവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അഞ്ച് മരണവും രാജ്യത്ത് വിവിധ ഭാഗങ്ങളിലായി റിപോർട്ട് ചെയ്തു. 166 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363809 ഉം രോഗമുക്തരുടെ എണ്ണം 355548 ഉം ആയി. മരണസംഖ്യ 6291 ആയി ഉയർന്നു.
രോഗ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1970 പേരിൽ 309 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി.
Post Your Comments