COVID 19Latest NewsIndiaNews

രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുതെന്ന് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി

റാഞ്ചി: കോവിഡ് വാക്സിന്‍ വിതരണത്തിനെതിരെ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത രംഗത്ത് . വാക്സിന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനു മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ആസ്​ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപത്തിനെതിരെ രോഷാകുലനായി വിരാട്​ കോഹ്​ലി 

‘വാക്സിനേഷന്‍ നടത്താന്‍ ശരിയായ നടപടിക്രമങ്ങള്‍ ആവശ്യമാണ്. അതിനായി രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുത്. രാഷ്ട്രീയ വിയോജിപ്പിന്റെ ഭാഗമായല്ല ഇത് പറയുന്നത്. പൊതുക്ഷേമപരമായ എല്ലാ കാര്യത്തിനും കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കും’, ബന്ന പറഞ്ഞു.

അതേസമയം രാജ്യത്ത് ജനുവരി 16 മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയയാണ് ഇന്ത്യയില്‍ നടക്കുക. ആദ്യഘട്ടത്തില്‍ മൂന്നുകോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കും. ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണിപ്പോരാളികളും ഉള്‍പ്പെടുന്നതാണ് ആദ്യഘട്ടം. തുടര്‍ന്ന് 27 കോടിയോളം ആളുകള്‍ക്ക് വാക്സിന്‍ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button