
സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മീദേവിയെ ഭജിക്കുകവഴി സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം.സമ്പത്ത് ഉണ്ടാകുന്നതിനു കമലാ മന്ത്രം ജപിക്കുന്നത് ഉത്തമമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു.
മഹാലക്ഷ്മിയുടെ ചിത്രം വടക്കോട്ടുതിരിച്ചുവച്ചു നെയ് വിളക്ക് കൊളുത്തി
കുബേരത്വം ധനാധീശ ഗൃഹതേ കമലാസ്ഥിത
താം ദേവീം പ്രേഷയ ത്വാംഷു, മദ് ഗൃഹതേ നമോ നമഃ
എന്ന മന്ത്രം 1008 തവണ രാവിലെയും വൈകുന്നേരവും ജപിച്ച് പ്രാര്‍ഥിക്കണം.
അത്ഭുതസിദ്ധിയുള്ള മന്ത്രമാണിത്. അതുകൊണ്ടുതന്നെ ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം ശുദ്ധവൃത്തിയോടെ ജപിച്ചാല്‍മാത്രമേ ഫലസിദ്ധിയുണ്ടാകൂ. ഇവിടെ ഈ മന്ത്രം കൊടുത്തിരിക്കുന്നത് പൊതു അറിവിലേക്കുമാത്രമാണ്. മന്ത്രങ്ങളുടെ ഫലസിദ്ധി സാധകനെ ആശ്രയിച്ചുമാത്രമാണ്. മന്ത്രങ്ങളുടെ ദുരുപയോഗം വിപരീതഫലം ചെയ്‌തെന്നുവരാം.
Post Your Comments