Latest NewsNewsBusiness

രാജ്യത്ത് കറന്‍സി നോട്ടുകളുടെ പ്രചാരത്തില്‍ വന്‍ വര്‍ധന

, പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ആര്‍ബിഐ

ന്യൂഡല്‍ഹി : രാജ്യത്ത് കറന്‍സി നോട്ടുകളുടെ പ്രചാരത്തില്‍ വന്‍ വര്‍ധന. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ പ്രചാരത്തിലുളള മൊത്തം കറന്‍സി നോട്ടുകളുടെ മൂല്യം 13 ശതമാനം വര്‍ധിച്ചു. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ് പ്രസ്തുത വിവരങ്ങളുളളത്. കൊവിഡ്-19 പകര്‍ച്ചവ്യാധി മൂലമുണ്ടായ അനിശ്ചിതത്വത്തിനിടയില്‍ മുന്‍കരുതല്‍ നടപടിയായി പണം കൈവശം വയ്ക്കാന്‍ വ്യക്തികള്‍ താല്‍പ്പര്യപ്പെടുന്നതിനാലാണ് ഈ സാഹചര്യം സൃഷ്ടിക്കപ്പെട്ടത്.

Read Also : വിജയ് ചിത്രം ‘മാസ്റ്റർ’ ടിക്കറ്റ് ബുക്ക് ചെയ്യാൻ തീയേറ്ററുകളിൽ വൻ തിരക്ക് ; ചിത്രങ്ങൾ പുറത്ത്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020 മാര്‍ച്ച് 31 ലെ 24,47,312 കോടി രൂപയില്‍ നിന്ന് പ്രചാരത്തിലുളള കറന്‍സി നോട്ടുകളുടെ മൂല്യം 2021 ജനുവരി ഒന്നായപ്പോഴേക്കും 3,23,003 കോടി അഥവാ 13.2 ശതമാനം വര്‍ധിച്ച് 27,70,315 കോടി രൂപയായി.

2020 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ വര്‍ധന 6 ശതമാനമായിരുന്നു.

ലോക്ക്ഡൗണ്‍ സമയത്തെയും തുടര്‍ന്നുളള നാളുകളിലെയും ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ആളുകള്‍ കൂടുതല്‍ പണം സ്വരൂപിക്കുന്നതിനാല്‍ നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ പ്രചാരത്തിലുള്ള കറന്‍സിയുടെ അളവ് വളരെ ഉയര്‍ന്നതാണ് ഇതിനു കാരണം

കൊവിഡ്-19 പകര്‍ച്ചവ്യാധി മൂലമുണ്ടായ ഉയര്‍ന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ കറന്‍സിയുടെ ആവശ്യം വര്‍ദ്ധിക്കാന്‍ തുടങ്ങിയതായും 2020 ഓഗസ്റ്റില്‍ പുറത്തിറക്കിയ 2019-20 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് പരാമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button