രാജ്യത്തെ നിലവിലുള്ള കൊവിഡ് രോഗികളുടെ കണക്കുകളെടുത്താൽ കേരളമാണ് മുന്നിൽ. കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ്. 5000ത്തിലധികം കേസുകൾ ദിവസേനെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന് കൂടുതൽ വാക്സിൻ നൽകാൻ കേന്ദ്രം തയ്യാറാകുമെന്ന് സൂചനകൾ.
കൊവിഡ് രോഗികൾ കൂടുതൽ ഉള്ള മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ കൊവിഡ് വാക്സിനുകൾ നൽകാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്സിൻ വിതരണം ശനിയാഴ്ച ആരംഭിക്കും. ഇതു സംബന്ധിച്ച നടപടികൾ പൂർത്തിയാവുകയാണ്.
Also Read: ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു
പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവിഷീല്‍ഡ് വാക്‌സിനും, ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് വിതരണം ചെയ്യുക. യാത്രാ വിമാനത്തില്‍ സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നതിനുള്ള അനുമതിയും കേന്ദ്രം ഇതിനോടകം നൽകി കഴിഞ്ഞു. കേരളത്തില്‍ ആദ്യദിനം ഒരു കേന്ദ്രത്തില്‍ 100 പേർക്ക് വീതം 133 ഇടങ്ങളിലായി 13,300 പേർക്കാണ് വാക്സിൻ കുത്തിവെയ്ക്കുക. ംസ്ഥാനത്ത് 3,54,897 പേരാണ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments