KeralaLatest NewsNewsIndiaInternational

കാപ്പിറ്റോൾ കലാപം: ഇന്ത്യൻ പതാക ഉയർത്തിയ മലയാളിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി

വിൻസെൻ്റ് ദേശീയ പതാകയെ അപമാനിച്ചു എന്ന് കാട്ടി അഭിഭാഷകനായ ദീപക് കെ സിംഗ് ആണ് പരാതി നൽകിയിരിക്കുന്നത്

ഡൽഹി: അമേരിക്കയിൽ ട്രം പ് അനുകൂലികൾ കാപിറ്റോൾ മന്ദിരത്തിൽ നടത്തിയ അക്രമങ്ങൾക്കിടയിൽ ഇന്ത്യൻ പതാകയുയർത്തിയ മലയാളിക്കെതിരെ നടപടി വേണം എന്ന് പരാതി. കാപിറ്റോൾ കലാപത്തിനിടയിൽ ഇന്ത്യൻ ദേശിയ പതാകയുമായെത്തിയ വിൻസെൻ്റ് പാലത്തിങ്കലിനെതിരെ ഡൽഹി പോലിസിനാണ് പരാതി ലഭിച്ചിരിക്കുന്നത്.

Also related: ട്രംപിനെ പുറത്താക്കാൻ തയ്യാറല്ലെന്ന് ബൈഡൻ

വിൻസെൻ്റ് ദേശീയ പതാകയെ അപമാനിച്ചു എന്ന് കാട്ടി അഭിഭാഷകനായ ദീപക് കെ സിംഗ് ആണ് സൗത്ത് ഡൽഹിലെ കൽക്കാജി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.

Also related: കേരളത്തിൽ കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ 133 കേന്ദ്രങ്ങളിൽ

1971ലെ ദേശിയ ഉടമസ്ഥാവകാശ നിയമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ, 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ പതിനഞ്ചാം വകുപ്പ് എന്നിവ പ്രകാരം കേസ്സെടുക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button