ന്യൂഡല്‍ഹി : രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് സംസ്ഥാനങ്ങളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഛത്തീസ്ഗഢില്‍ കോഴികള്‍ അസാധാരണമായ നിലയില്‍ ചാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പക്ഷികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സമാന രീതിയില്‍ മഹാരാഷ്ട്രയിലും കോഴികള്‍ ചത്തൊടുങ്ങുന്നുണ്ട്. ഇവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പക്ഷികളെ ബാധിക്കുന്ന വൈറല്‍ രോഗമാണ് പക്ഷിപ്പനി എന്ന ഏവിയന്‍ ഇന്‍ഫ്ളവന്‍സ (avian influenza). ഇന്‍ഫ്ളവന്‍സ ടൈപ്പ് എ വൈറസാണ് രോഗമുണ്ടാക്കുന്നത്.
Post Your Comments