NattuvarthaLatest NewsNews

കളിക്കുന്നതിനിടെ മണ്ണെണ്ണ ഉള്ളിൽചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം

ഉദുമ: കളിക്കുന്നതിനിടെ മണ്ണെണ്ണ ഉള്ളിൽചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഉദുമ എരോലിലെ ദാസൻെറയും രേണുകയുടെയും ഏക മകൻ ഋതിക് ദാസാണ് ദാരുണമായി മരിച്ചിരിക്കുന്നത്.

പെയിൻറിങ് ആവശ്യത്തിന് കൊണ്ടുവന്നതായിരുന്നു മണ്ണെണ്ണ. വീട്ടുവരാന്തയിൽ കളിക്കുന്നതിനിടെ അവശ നിലയിൽ കണ്ടെത്തിയ കുഞ്ഞിൻെറ സമീപം മറിഞ്ഞ നിലയിൽ മണ്ണെണ്ണക്കുപ്പിയും കിടക്കുന്നുണ്ടായിരുന്നു. ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കളിക്കുന്നതിനിടെ കുട്ടി കുപ്പിയിലെ മണ്ണെണ്ണ കുടിച്ചതായാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button