കൊച്ചി: കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ സിപിഎമ്മിൽ തിരിച്ചെത്തിയതിനെതിരെ സിപിഎമ്മില്‍ കലാപക്കൊടി ഉയരുന്നു. അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ഉടലെടുത്ത പ്രതിഷേധത്താൽ ഏരിയ കമ്മിറ്റി കൂടാനാകാതെ പിരിഞ്ഞു. 20 അംഗ എരിയ കമ്മിറ്റിയിൽ വെറും 7 പേർ മാത്രമാണ് പങ്കെടുത്തത്.
Also related: ബാലാകോട്ട് ആക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടു; പാകിസ്ഥാന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
കെകെ ശിവൻ നൽകിയ പരാതിയിൽ സംസ്ഥാന സമിതി അംഗം സിഎം ദിനേശ് മണി ഉൾപ്പെടുന്ന മൂന്നംഗ സമിതി സക്കീർ ഹുസൈനെതിരെയുള്ള ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതോടെയായിരുന്നു നടപടി. തുടർന്ന് സക്കീർ ഹുസൈനെ കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കുകയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനും പ്രാഥമിക അംഗത്വം റദ്ദ് ചെയ്യാനുമായിരുന്നു തീരുമാനം.എന്നാൽ ചെയ്യാനും തീരുമാനിക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ചേർന്നാണ് അച്ചടക്ക നടപടി പിൻവലിച്ച് സക്കീർ ഹുസൈനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
Also related: കാണാതായ വിമാനം കടലിൽ തകർന്നു വീണു
ആറുമാസത്തെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് സക്കീർ ഹുസൈൻ പാർട്ടിയിൽ തിരിച്ചെത്തിപ്പോഴാണ് പാർട്ടി അംഗങ്ങളുടെ പ്രതിഷേധം. ആരോപണം ഉയര്‍ന്ന വിഷയങ്ങളിലെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടു പുറത്തുവരുന്നതിനു മുൻപു പാർട്ടിയിൽ തിരിച്ചെത്തുന്നതിനെതിരെയാണ് പാർട്ടി അംഗങ്ങൾ പ്രതിഷേധിക്കുന്നത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്നും, ഇപ്പോൾ സക്കീർ ഹുസൈനെ തിരിച്ചെടുത്താൽ കൗൺസിൽ അംഗങ്ങൾ ഉൾപ്പടെയുള്ളവർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവയ്ക്കുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
Post Your Comments