NewsFood & CookeryLife Style

ഒരു കാരണവുമില്ലാതെ നിലവിളിയ്ക്കുന്ന പാസ്ത ; ഏറ്റെടുത്ത് ട്രോളന്മാരും

ഗുഡ് മോര്‍ണിങ് ടീച്ചര്‍ എന്ന് ഒന്നിച്ചു പറയുന്ന കുട്ടികളുടെ ഭാവമാണ് പാസ്തയ്ക്ക് എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്

നിലവിളിയ്ക്കുന്ന പാസ്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്വിറ്റര്‍ ഉപയോക്താവായ ടര്‍ക്കിഷ് സ്വദേശി @bayabikomigim ആണ് തന്റെ അക്കൗണ്ടിലൂടെ വേവിച്ച് വെച്ചിരിയ്ക്കുന്ന പാസ്തയുടെ ചിത്രം പങ്കുവച്ചത്. ചിത്രം പോസ്റ്റ് ചെയ്തപ്പോഴാണ് ശ്രദ്ധിയ്ക്കുന്നത് അതില്‍ ഒരു പാസ്ത കണ്ടാല്‍ നിലവിളിയ്ക്കുന്നത് പോലെയാണ് തോന്നുന്നത്. ഇതോടെ അതേ മുഖഭാവമുള്ള മൂന്ന് പാസ്തകള്‍ നിരത്തി വെച്ച് ചിത്രം എടുക്കുകയായിരുന്നു.

” ഒരു കാരണവുമില്ലാതെ ഈ പാസ്ത നിലവിളിച്ചു തുടങ്ങി, ഞാന്‍ എന്തു ചെയ്യും?” – എന്ന് ടര്‍ക്കിഷ് ഭാഷയില്‍ കുറിച്ചു കൊണ്ടാണ് ഇദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഈ ചിത്രം കണ്ടതോടെ മറ്റൊരു ട്വിറ്റര്‍ യൂസര്‍ ഇതിനെ ട്രോളാക്കി മാറ്റുകയായിരുന്നു. ഫുഡ് ഡെലിവറി സര്‍വ്വീസായ സോമാറ്റോയും കരയുന്ന പാസ്തയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ഇതോടെ ട്രോളന്മാരും പാസ്ത ഏറ്റെടുത്തു. ‘സ്‌ക്രീം’ സിനിമയുടെ പോസ്റ്ററും വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രവുമെല്ലാം ആളുകള്‍ കരയുന്ന പാസ്തയുടെ മുഖം നല്‍കി മാറ്റി മറിച്ചിട്ടുണ്ട്. ഗുഡ് മോര്‍ണിങ് ടീച്ചര്‍ എന്ന് ഒന്നിച്ചു പറയുന്ന കുട്ടികളുടെ ഭാവമാണ് പാസ്തയ്ക്ക് എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button