COVID 19KeralaLatest NewsIndiaNewsInternational

ഇന്ത്യയിൽ ആദ്യം 3 കോടി ആരോഗ്യ പ്രവർത്തകർക്ക്, വാക്സിൻ വിതരണം 16 മുതൽ

വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നതിനായി പൂനെയിലെ സെൻട്രൽ ഹബ്ബിൽ നിന്ന് ഡൽഹി, കർണാൽ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് കോവിഡ് വാക്സിൻ ഉടൻ എത്തിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം ജനുവരി 16 മുതല്‍ ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനം. മുൻഗണനാക്രമത്തിൽ തയ്യാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും വാക്സിൻ വിതരണം. ഏറ്റവും ആദ്യം മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പോരാളികള്‍ക്കുമാണ് വാക്‌സീന്‍ നല്‍കുക. അതിനു ശേഷം 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റു രോഗങ്ങളുമുള്ള 27 കോടിയോളം ആളുകൾക്കും വാക്‌സീന്‍ നൽകും എന്നാണ് തീരുമാനം.

Also related: മത്സരത്തിനിടെ 2 ഇന്ത്യൻ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചു; മാച്ച് റഫറിക്ക് പരാതി നൽകി ടീം ഇന്ത്യ

കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ തദ്ദേശിയമായി നിർമ്മിച്ച വാക്സിനുകളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. വാക്സിൻ വിതരണത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ ഡ്രൈ റണ്ണുകൾ സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഒട്ടാകെ വാക്സിനേഷൻ നടത്താനുള്ള തീയതി കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Also related: കോന്നിയിലെ എട്ട് സർക്കാർ ആശുപത്രികളിലേക്ക് ആംബുലൻസ് വരുന്നു

വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്നതിനായി പൂനെയിലെ സെൻട്രൽ ഹബ്ബിൽ നിന്ന് ഡൽഹി, കർണാൽ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് കോവിഡ് വാക്സിൻ ഉടൻ എത്തിക്കും. ഇതിന് ശേഷം രാജ്യത്തെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സിനുകൾ മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button