Latest NewsNewsInternational

കാണാതായ വിമാനം കടലിൽ തകർന്നു വീണു

ഇന്ത്യോനേഷ്യയിലെ ബജറ്റ് എയര്‍ലൈനായ ശ്രീവിജയ എയറിൻ്റെ ഉടമസ്ഥതയിലുള്ള വിമാനത്തിന് 27 വര്‍ഷം പഴക്കമുണ്ട്

ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ കാണാതായ വിമാനം കടലിൽ തകർന്ന് വീണതായി സ്ഥിരീകരിച്ചു. വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്‍റിയാനാകിലേക്ക് പോകുകയായിരുന്നു വിമാനത്തിൽ നിന്നും പറന്ന് ഉയർന്ന ശേഷം നാല് മിനിട്ട് കഴിഞ്ഞ് ഉച്ചക്ക് 1:56ഓടെ വിമാനത്തില്‍ നിന്ന് സിഗ്നല്‍ ലഭിക്കാതാവുകയായിരുന്നു.

Also related: പുറത്താക്കാം; പക്ഷേ തോല്പിക്കാനാവില്ല, സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങാൻ ട്രംപ്

വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തിയതായി ഇന്ത്യോനേഷ്യ വ്യക്തമാക്കി. 56 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയര്‍ന്ന് നാല് മിനിറ്റിനകം അപ്രത്യക്ഷമായ ശ്രീവിജ‍യ എയറിന്‍റെ ബോയിങ് 737 വിമാനമാണ് ത് കടലിൽ തകർന്ന് വീണതായി സ്ഥിരീകരിച്ചിരിക്കുന്നത്.

Also related: പിണറായി വിജയൻ്റെ പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കേണ്ടതില്ല : കമാൽ പാഷ

10000 അടി ഉയരത്തില്‍ വെച്ചാണ് വിമാനവുമായുള്ള എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടത്. ഇന്ത്യോനേഷ്യയിലെ ബജറ്റ് എയര്‍ലൈനായ ശ്രീവിജയ എയറിൻ്റെ ഉടമസ്ഥതയിലുള്ള വിമാനത്തിന് 27 വര്‍ഷം പഴക്കമുണ്ട്.

shortlink

Post Your Comments


Back to top button