ന്യൂഡല്‍ഹി: കുമ്പസാര തര്‍ക്കം സുപ്രീംകോടതിയില്‍. ഒരു വിശ്വാസത്തിന്റെ ഭാഗമായാല്‍ ആ വിശ്വാസസംഹിതക്ക് അനുസൃതമായി നില്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഒരാള്‍ ക്രിസ്ത്യാനിയാകാന്‍ സ്വയം തീരുമാനിക്കുമ്പോള്‍ കുമ്പസാരമടക്കമുള്ള മതാനുഷ്ഠാനങ്ങള്‍ ചെയ്യേണ്ടിവരും. അവ മാനിക്കാത്തതിലൂടെ ആ മതവിശ്വാസം സ്വന്തം നിലക്ക് ഉപേക്ഷിക്കുകയാണ് അയാള്‍ ചെയ്യുന്നതെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു. തങ്ങള്‍ക്ക് വിശ്വാസമുള്ള വൈദികരുടെ മുമ്പില്‍ കുമ്പസരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭക്കാരായ അഞ്ച് ക്രിസ്ത്യന്‍ വനിതകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നിരീക്ഷണം.
എന്നാൽ കുമ്പസാരത്തിന്റെ മറവില്‍ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയിലെ നാല് പുരോഹിതര്‍ വിവാഹിതയെ ബലാത്സംഗം ചെയ്ത കേസിനെ തുടര്‍ന്ന് സ്ത്രീപീഡനങ്ങള്‍ ഒഴിവാക്കാന്‍ കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിത കമീഷന് 2018ല്‍ ശിപാര്‍ശ ചെയ്തിരുന്നു. സമാന വാദവുമായാണ് സ്വന്തം വൈദികര്‍ക്കു മുന്നില്‍ കുമ്ബസരിക്കാന് അനുവാദം തേടി എറണാകുളത്തെ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരിയിലെ ലാലി ഐസക്, കോട്ടയത്തെ ബീന ജോണി, തൊടുപുഴയിലെ ആനി മാത്യു എന്നിവര്‍ സുപ്രീംകോടതിയില്‍ എത്തിയത്.
Read Also: പന്തളം നഗരസഭയിൽ പുത്തൻ രാഷ്ട്രീയ പരീക്ഷണവുമായി ബിജെപി
അതേസമയം നിര്‍ബന്ധിത കുമ്പസാരം അടിച്ചേല്പിക്കുന്നത് ഭരണഘടനയുടെ 25ാം അനുഛേദത്തിന്റെ ലംഘനമാണെന്ന് ഹരജിയില്‍ ബോധിപ്പിച്ചു. കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക് മെയിലിങ്ങും ലൈംഗിക പീഡനവും നടത്തിയതായി കേസുകളുണ്ട്. കുമ്ബസാരം നടത്താത്തവര്‍ക്ക് പള്ളി മറ്റ് സേവനങ്ങള്‍ നിഷേധിക്കുകയാണെന്നും ഇതിെന്റ പേരില്‍ നിര്‍ബന്ധപൂര്‍വം പണമീടാക്കുകയും ചെയ്യുന്നതായി ഹരജിയിലുണ്ട്. എന്നാല്‍, ഒാര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.
എന്നാൽ കുമ്പസാരം ക്രിസ്തുമതത്തിന്റെ അടിസ്ഥാന അനുഷ്ഠാനമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇൗ വിഷയത്തില്‍ ഹൈകോടതിയിലേക്കാണ് ആദ്യം പോകേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോള്‍ ശബരിമലയില്‍ ഒമ്ബതംഗ ബെഞ്ചിന് മുമ്ബാകെ വന്ന റഫറന്സിെന്റ പരിധിയില്‍ വരുന്ന വിഷയമാണിതെന്നായിരുന്നു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുന്‍ അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിയുടെ മറുപടി. തുടര്‍ന്ന് അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് സുപ്രീംകോടതി അഭിപ്രായം തേടി. കേരള ഹൈകോടതിക്ക് കേസിെന്റ മുഴുവന്‍ ചരിത്രവുമറിയാമെന്നും അേങ്ങാട്ട് കേസ് വിടണമെന്നും എ.ജി ബോധിപ്പിച്ചു.
കുമ്പസാരം മതത്തിെന്റ അവിഭാജ്യ ഘടകമാണോ എന്നതടക്കമുള്ള ഭരണഘടനാ വിഷയങ്ങള്‍ അടങ്ങിയതാണ് ഹരജി എന്ന് രോഹതഗി വാദിച്ചു.വിശ്വാസിയുടെ സ്വകാര്യതക്കുള്ള അവകാശം മതാധികാരമുള്ള ഒരു പുരോഹിതന് ഹനിക്കാനാവുമോ എന്ന് രോഹതഗി ചോദിച്ചു. ചില പുരോഹിതര്‍ കുമ്പസാരത്തെ ദുരുപയോഗം ചെയ്യുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ വസ്തുതകള്‍ ഉള്‍പ്പെടുത്തി ഹരജി ഭേദഗതി ചെയ്യാന്‍ ബെഞ്ച് ഹരജിക്കാര്‍ക്ക് സമയം നല്കി.
Post Your Comments