KeralaLatest NewsNewsIndia

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം സ്വന്തമാക്കി നാല് മലയാളികള്‍

പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച്‌ സ്വന്തം മേഖലകളില്‍ അനന്യമായ സംഭാവനകള്‍ നല്‍കിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം സ്വന്തമാക്കിയവരിൽ നാല് മലയാളികളും. 30 പേർക്കാണ് പുരസ്കാരം.

ന്യൂസിലന്‍ഡിലെ ലേബര്‍ പാര്‍ട്ടിയുടെ എംപിയും മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളിയുമായ പ്രിയങ്കാ രാധാകൃഷ്ണന്‍, സൗദി അറേബ്യ ആസ്ഥാനമായുള്ള ഇറാം ഗ്രൂപ്പ് സ്ഥാപകനും വ്യവസായിയുമായ സിദ്ദിഖ് അഹമ്മദ്, ഡോ. മോഹന്‍ തോമസ് (ഖത്തര്‍), ബാബുരാജന്‍ കല്ലുപറമ്ബില്‍ ഗോപാലന്‍ (ബഹ്റൈന്‍) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.

read also:മലയാളി യുവതിയെ ഭര്‍ത്താവ് നെഞ്ചില്‍ തടികൊണ്ട് അടിച്ചുകൊലപ്പെടുത്തി

shortlink

Post Your Comments


Back to top button