Latest NewsIndiaNews

വിനിമയത്തിനുള്ള കറൻസികളുടെ മൂല്യത്തിൽ അഞ്ച് ലക്ഷം കോടിയുടെ വർദ്ധന

റിസർവ്വ് ബാങ്കിൻ്റെ കണക്കുകൾ പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർദ്ധനവുണ്ടായി

മുബൈ: ഇന്ത്യയിൽ വിനിമയത്തിലുള്ള കറൻസികളുടെ മൂല്യത്തിൽ പോയ വർഷത്തിൽ വർദ്ധന. 2020ൽ 5 ലക്ഷം കോടി യുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2016ൽ 500, 100 രൂപയുടെ നോട്ടുകൾ പിൻവലിച്ച ശേഷം വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യത്തിൽ 20 ശതമാനം കുറവ് സംഭവിച്ചിരുന്നു. കോവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിലും മറ്റ് അനുബന്ധ സാഹചര്യങ്ങളിലും മുൻനിർത്തി ആളുകൾ കൂടുതൽ പണം കൈവശം സൂക്ഷിക്കാനിടയായതാണ് ഇതിനിടയാക്കിയത്.

Also related: രോഗം ഭേദമാകുന്നവരിൽ കോവിഡ് പ്രതിരോധശേഷി 8 മാസത്തിലധികം നീണ്ട് നിൽക്കുമെന്ന് പഠനം

റിസർവ്വ് ബാങ്കിൻ്റെ കണക്കുകൾ പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് 22 ശതമാനം വർദ്ധനവുണ്ടായി. 2020 ജനുവരി 1 നും 2021 ജനുവരി ഒന്നിനുമിടയിൽ വിനിമയത്തിലുള്ള കറൻസികളുടെ മൂല്യത്തിൽ 5, 01,405 കോടി രൂപയുടെ വർദ്ധനവുണ്ടായി. 27,70,315 കോടി കറൻസികളാണ് ഇന്ന് രാജ്യത്ത് മൊത്തത്തിൽ വിനിമയത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button