Latest NewsNewsIndia

കാവൽ മാലാഖമാർ വഴികാട്ടിയായി; ഇന്ത്യൻ സൈന്യത്തിന് ഒന്നുമൊരു തടസമായില്ല, നന്മയുടെ ലോകത്തേക്ക് അവൻ പിറന്നുവീണു

വഴി നിറയെ മഞ്ഞ് വീണ് നിറഞ്ഞിരിക്കുകയാണ്. അത്യാവശ്യം വേണ്ട മെഡിക്കല്‍ ഉപകരണങ്ങളും കരുതി സംഘം അവരെ തേടിയിറങ്ങി

കാൽമുട്ട് വരെ മഞ്ഞ് മൂടിയ ദുർഘട വഴിയിലൂടെ ഗർഭിണിയെ എടുത്തുയർത്തി ആശുപത്രിയിലെത്തിച്ച സൈനികർക്ക് അഭിനന്ദന പ്രവാഹം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണി ആൺകുഞ്ഞിന് ജന്മം നൽകി കടുത്ത മഞ്ഞുവീഴ്‌ച സാധാരണജീവിതം ദുര്‍ഘടമാക്കിയ കാശ്‌മീരില്‍ ഒരു ഗര്‍ഭിണിയ്‌ക്ക് സഹായമായത് ഇന്ത്യന്‍ സൈന്യമാണ്.

കുപ്‌വാരയില്‍ കാരല്‍പുരയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്‌ച രാത്രി 11.30ന് കരസേനയുടെ കമ്ബനി ഓപ്പറേ‌റ്റിംഗ് ബേസില്‍ (സിഒബി) സഹായമഭ്യര്‍ത്ഥിച്ച്‌ ഫാര്‍ക്കിയന്‍ ഗ്രാമത്തിലെ മന്‍സൂര്‍ അഹമ്മദ് ഷെയ്‌ഖ് ഫോൺ വിളിച്ചു. പ്രസവ വേദന അനുഭവപ്പെടുന്ന തന്റെ ഭാര്യയെ ആശുപത്രിയിലെത്താന്‍ സഹായിക്കണമെന്നായിരുന്നു മന്‍സൂറിന്റെ ആവശ്യം.

Also Read: താരങ്ങളെ അണിനിരത്തി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാർ; അങ്കത്തിനൊരുങ്ങി ബിജെപി

വഴി നിറയെ മഞ്ഞ് വീണ് നിറഞ്ഞിരിക്കുകയാണ്. അത്യാവശ്യം വേണ്ട മെഡിക്കല്‍ ഉപകരണങ്ങളും കരുതി സംഘം അവരെ തേടിയിറങ്ങി. കാല്‍മുട്ട് വരെ മഞ്ഞുമൂടിയ ദുര്‍ഘട വഴിയിലൂടെ സൈനികര്‍ രണ്ട് കിലോമീ‌റ്റര്‍ ദൂരം ഗര്‍ഭിണിയെ ചുമന്ന് കാരല്‍പുരയിലെ ആശുപത്രിയിലെത്തിച്ചു. അധികം വൈകാതെ ഇവർ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button