ന്യൂഡൽഹി : സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി. കേരളത്തിലേക്ക് നാല് സ്വകാര്യ തീവണ്ടികളാണ് ഉള്ളത് .രാജ്യത്തെ വിവിധ റെയില്‍വേ ഡിവിഷനുകളില്‍ നിന്ന് 12 ക്ലസ്റ്ററുകളിലായി 152 തീവണ്ടികളാണ് ഉള്ളത്. ഇതില്‍ നാല് ട്രെയിനുകള്‍ ചെന്നൈ ക്ലസ്റ്ററിന് കീഴില്‍ വരുന്ന കേരളത്തില്‍.
ഇതില്‍ മൂന്ന് ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് സര്‍വ്വീസ് തുടങ്ങും. കൊച്ചുവേളി – ലുംഡിങ് (അസം), കൊച്ചുവേളി – എറണാകുളം, എറണാകുളം – കന്യാകുമാരി, ചെന്നൈ – മംഗലാപുരം എന്നിവയാണ് സര്‍വ്വീസ് തുടങ്ങുന്ന തീവണ്ടികള്‍.
കന്യാകുമാരി – എറണാകുളം ദിവസേനയും ബാക്കിയുള്ളവ ആഴ്ചയില്‍ ഒന്നും മൂന്നും തവണ സര്‍വീസ് നടത്തും. എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പുകള്‍ കുറവാണ്. നിശ്ചയിച്ച സമയപ്രകാരം ഇവ വൈകാതെ ഓടിത്തുടങ്ങും. ചെന്നൈ ക്ലസ്റ്ററില്‍ 28 സ്വകാര്യ തീവണ്ടികളാണ് ഉള്ളത്.
Post Your Comments