Latest NewsKeralaNews

ഗെയില്‍ ഭൂമിക്കടിയിലെ ബോംബെന്ന് പ്രചാരണം നടത്തിയത് സിപിഎം; സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം : ഗെയില്‍ പദ്ധതി വൈകിപ്പിച്ചതിന് ഇടതുസര്‍ക്കാര്‍ കേരളത്തോട് മാപ്പുപറയണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗെയില്‍ ഗെയില്‍ ഗോ എവേ എന്നു പറഞ്ഞ് വന്‍പ്രക്ഷോഭം സംഘടിപ്പിച്ച സി.പി.എം. ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു പദ്ധതിയെ വിശേഷിപ്പിച്ചിരുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. അഞ്ചുവര്‍ഷമാണ് സിപിഎം എതിര്‍പ്പുമൂലം നഷ്ടപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിൽ
പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം………………………..

കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗെയില്‍ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിനു ഇടതുസര്‍ക്കാര്‍ കേരളത്തോട് മാപ്പുപറയണം. ഗെയില്‍ ഗെയില്‍ ഗോ എവേ എന്നു പറഞ്ഞാണ് സിപിഎം അന്നു വന്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഭൂമിക്കടിയിലെ ബോംബ് എന്നായിരുന്നു പ്രചാരണം.
2009ല്‍ അനുവദിച്ച പദ്ധതിക്ക് ജീവന്‍ വച്ചത് 2011ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പദ്ധതിയുടെ ഒന്നാം ഘട്ടമായ കൊച്ചി-അമ്പലമുകള്‍ 2013ല്‍ പൂര്‍ത്തിയാക്കി. ഫാക്ട്, ബിപിസിഎല്‍, പ്രത്യേക സാമ്പത്തിക മേഖല എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വ്യാവസായികാവശ്യത്തിനുള്ള വാതകം നല്കി. 2015ല്‍ കൊച്ചിയില്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വിതരണം ആരംഭിച്ചു. രണ്ടാംഘട്ടമായ കൊച്ചി- കൂറ്റനാട് ഭാഗത്ത് പൈപ്പ് ഇടുന്നതിന് തദ്ദേശവാസികളില്‍ നിന്ന് അനുമതി നേടി മുന്നോട്ടുപോയപ്പോഴാണ് പദ്ധതിക്കെതിരേ സിപിഎം തിരിഞ്ഞത്. അഞ്ചു വര്‍ഷമാണ് ഇങ്ങനെ നഷ്ടപ്പെടുത്തിയത്.

https://www.facebook.com/oommenchandy.official/posts/10157943455531404

shortlink

Related Articles

Post Your Comments

Related Articles


Back to top button