Latest NewsKeralaNews

ഗവർണ്ണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രം​ഗത്തെത്തിയ പ്രതിപക്ഷ അം​ഗങ്ങൾ സഭ ബഹിഷ്കരിച്ചു.

ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചതിന് പിന്നാലെ ആരോപണങ്ങൾ നേരിടുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.

എന്നാൽ ഭരണഘടനാ ചുമതല നിർവഹിക്കുകയാണെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാർ നിരവധി വെല്ലുവിളികൾ നേരിട്ടു. കോവിഡ് മഹാമാരി സാമ്പത്തികമായി ബാധിച്ചുവെന്നും ​ഗവർണർ പറഞ്ഞു. അതേസമയം പ്രതിഷേധ പ്രകടനം നടത്തിയ പ്രതിപക്ഷത്തോട് ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചു. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button