COVID 19KeralaLatest NewsNewsIndia

കേരളത്തിന് കേന്ദ്ര സർക്കാറിൻ്റെ താക്കീത്

കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടി, അതു കൊണ്ട് കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു

ഡൽഹി: കേരളത്തില്‍ കോവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ താക്കീത് നൽകി കേന്ദ്ര സർക്കാർ. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടി, അതു കൊണ്ട് കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

Also related: പ്ലസ് ടു കോഴ കേസ്; കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

കോവിഡ് പ്രതിരോധത്തിൽ ഉണ്ടായിരിക്കുന്ന പോരായ്മകള്‍ ഈ മൂന്നു സംസ്ഥാനങ്ങളും സംസ്ഥാനങ്ങള്‍ അടിയന്തിരമായി പരിഹരിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കോവിഡ് വാക്സീന്‍ വിതരണത്തിന് മുന്‍ഗണനാക്രമത്തിൽ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. തടസങ്ങളൊന്നുമില്ലാതെ പട്ടിക അനുസരിച്ച് എല്ലാവര്‍ക്കും വാക്സീന്‍ ഉറപ്പു വരുത്തും എന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Also related: ‘നിരപരാധിയായ എന്നെ പിടിച്ചു പറിക്കാരനും മോഷ്ടാവും ആയി ചിത്രീകരിക്കുന്നു’; എസ് ഐക്കെതിരെ യുവാവ്

വെള്ളിയാഴ്ച്ച രാജ്യമൊട്ടാകെ ഡ്രൈ റൺ നടക്കും. ഈ മാസം 13ന് വാക്സീൻ വിതരണം നടത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കമെന്നും ഹർഷ വർധൻ പറഞ്ഞു.

shortlink

Post Your Comments


Back to top button