മലപ്പുറം : ആലിപ്പറമ്പ് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് സംഭവിച്ച കനത്ത തോല്‍വിയെത്തുടർന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.ടി. ബഷീര്‍, വിജയന് വളാംകുളം, എന്‍.പി. ഹംസപ്പ, കെ.പി. ഷൗക്കത്തലി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ. ദാമോദരന്‍, അഫ്സര്‍ ബാബു, കെ.പി. ചാമി എന്നിവരാണ് രാജി സമര്‍പ്പിച്ചത്.
ആലിപ്പറമ്പ് പഞ്ചായത്തില്‍ 21 വാര്‍ഡില്‍ 14 വാര്‍ഡില്‍ വിജയിച്ച് യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ ഒരു വാര്‍ഡില്‍ മാത്രമാണ് കോണ്‍ഗ്രസ് അംഗം വിജയിച്ചത്.
ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം നേടിയതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലീഗ് ഏറ്റെടുത്തു. ഏഴ് വാര്‍ഡിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. മുന്‍വര്‍ഷം രണ്ട് വാര്‍ഡില്‍ വിജയിച്ചിരുന്നു. വൈസ്പ്രസിഡന്റ് സ്ഥാനവും കിട്ടി. കനത്ത തോല്‍വി ഉണ്ടായിട്ടും ഇത് വസ്തുതാപരമായി പരിശോധിക്കുകയോ അവലോകനം നടത്തുകയോ ചെയ്തില്ലെന്നും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വേണ്ടവിധം നയിക്കാന്‍ മണ്ഡലം പ്രസിഡന്റ് തയാറായില്ലെന്നും ഡി.സി.സി പ്രസിഡന്റിന് നല്കിയ സംയുക്ത രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.
Post Your Comments