തിരുവനന്തപുരം: തലസ്ഥാനഗരത്തിൽ പുതിയ തന്ത്രവുമായി ബിജെപി. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ വട്ടിയൂര്‍ക്കാവില്‍ ഇക്കുറി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാനാധ്യക്ഷനുമായ പികെ കൃഷ്ണദാസിനെ ഇറക്കിയേക്കുമെന്ന് സൂചന. നേരത്തെ വട്ടിയൂര്‍ക്കാവ് വിവി രാജേഷിന് വിട്ടുകൊടുക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഈ ചര്‍ച്ചകളില്‍ പിന്നീട് പുരോഗതിയുണ്ടായില്ലെന്നാണ് വിവരം.
എന്നാൽ തിരുവനന്തപുരത്ത് ബിജെപി വളരെയേറെ പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. സിറ്റിങ് എംഎല്‍എയായ സിപിഐഎമ്മിന്റെ വികെ പ്രശാന്ത് തന്നെയാവും ഇക്കുറി പ്രധാന എതിരാളി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ പ്രശാന്ത് വമ്പിച്ച ഭൂരിപക്ഷം നേടിയതും പ്രശാന്തിനുള്ള ജനപിന്തുണയും പരിഗണിച്ചാണ് പികെ കൃഷ്ണദാസിനെപ്പോലെ ഒരു നേതാവിനെ വട്ടിയൂര്‍ക്കാവിലേക്ക് ആലോചിക്കുന്നത്.
Read Also: കേരളത്തിൽ കാരുണ്യാ മോഡല്‍ വാക്‌സിൻ വിതരണം? ആവശ്യമുള്ളവര്‍ക്ക് പണം കൊടുത്ത് വാങ്ങാനും സൗകര്യം
അതേസമയം കഴിഞ്ഞ തവണ പാര്‍ട്ടി ഇവിടെ ശക്തമായ പോരാട്ടം നടത്തി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ കെ മുരളീധരനോട് കുമ്മനം രാജശേഖരനായിരുന്നു മത്സരിച്ചത്. മുരളീധരന് 51322 വോട്ടും കുമ്മനത്തിന് 43700 വോട്ടുകളും ലഭിച്ചു. സിപിഐഎമ്മിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളിനീക്കിയായിരുന്നു ബിജെപിയുടെ മുന്നേറ്റം. സിപിഐഎമ്മിന്റെ ടിഎന്‍ സീമയ്ക്ക് 40441 വോട്ടുകളായിരുന്നു ലഭിച്ചത്. പിന്നീട് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്ഥിതി മാറിമറിയുകയും സിപിഐഎം ഒന്നാമതാവുകയുമായിരുന്നു. വട്ടിയൂര്‍ക്കാവില്‍ ബിജെപിക്കുള്ള വോട്ടുവിഹിതം വര്‍ധിപ്പിച്ച് ഇക്കുറി നേട്ടം കൈവരിക്കാമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
Post Your Comments