
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരു ചേര്‍ക്കാന്‍ 2003 ജനുവരി ഒന്നുവരെ ജനിച്ചവര്‍ക്ക് ഇനിയും അപേക്ഷ നൽകാവുന്നതാണ്. പേരു ചേര്‍ക്കാന്‍ റിലേഷന്‍ ഐഡി നിര്‍ബന്ധമാണ്. വീട്ടിലുള്ളവരുടെയോ തൊട്ടടുത്ത താമസക്കാരുടെയോ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ നിര്‍ബന്ധമായും നൽക്കേണ്ടതുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ത്തവര്‍ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള പട്ടികയില്‍ സ്വയമേ ഉള്‍പ്പെടില്ല.
എന്നാൽ അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവര്‍ പുതുതായി അപേക്ഷ നൽക്കേണ്ടതില്ല. ജനുവരി 20ന് ഈ വര്‍ഷത്തേക്കുള്ള വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ചിട്ടുള്ള അപേക്ഷ പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്.
Post Your Comments