കോട്ടയം : അടച്ചിട്ട സിനിമ തീയറ്ററിന് അഞ്ചേകാൽ ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് നൽകി കെഎസ്ഇബി. കോട്ടയം ബ്ലോക്ക് പഞ്ചായത്ത് അംഗവും പള്ളിക്കത്തോട് അഞ്ചാനി തീയറ്റർ ഉടമയുമായ ജിജി അഞ്ചാനിയ്ക്കാണ് കെഎസ്ഇബിയുടെ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’.
Read Also : ആരാധകർ കാത്തിരുന്ന കെജിഎഫ് 2 ടീസർ പുറത്ത് ; വീഡിയോ കാണാം
2019 ഡിസംബറിലാണ് യുവസംരംഭകൻ ജിജി ‘അഞ്ചാനി സിനിമാസ്’ എന്ന തീയറ്റർ തുടങ്ങിയത്. കൊവിഡ് പശ്ചാത്തലത്തിൽ മാർച്ചിൽ എല്ലാ തീയറ്ററുകൾക്കും ഒപ്പം ജിജിയുടെ തീയറ്ററും അടച്ചിരുന്നു.ഇങ്ങനെ അടച്ചിട്ട തീയറ്ററിനാണ് അഞ്ചേകാൽ ലക്ഷത്തിന്റെ വൈദ്യുതി ബിൽ ലഭിച്ചത്.
Post Your Comments