![](/wp-content/uploads/2020/04/corona-virus.jpg)
റിയാദ്: സൗദയിൽ ഇന്ന് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആറുപേരുടെ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 108 പേർക്ക് പുതിയതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. 138 രോഗബാധിതർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,63,485ഉം രോഗമുക്തരുടെ എണ്ണം 3,55,037 ഉം ആയി. മരണസംഖ്യ 6278 ആയി ഉയർന്നു.
ഇപ്പോള്‍ അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2170 പേരാണ്. ഇതിൽ 328 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
Post Your Comments