KeralaLatest NewsNews

വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോര്‍ സംഘടന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം ബാരിക്കേഡുകൾ നീക്കി തുറന്ന് വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ വി ഫോര്‍ സംഘടന പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വി ഫോര്‍ കേരള കൊച്ചി കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവരാണ് അറസ്റ്റിലായത്.

Read Also : ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ അറസ്റ്റില്‍

ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട വൈറ്റില മേല്‍പ്പാലമാണ് ഇന്നലെ തുറന്നുകൊടുത്തത്. അര്‍ദ്ധരാത്രി നാല്‍പതോളം പൊലീസുകാര്‍ കാക്കനാട്ടെ ഫ്ലാറ്റ് വളഞ്ഞാണ് നിപുണിനെ അറസ്റ്റ് ചെയ്തത്. പാലത്തില്‍ അതിക്രമിച്ചു കയറിയതിന് 10 വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

മേല്‍പാലം തുറന്ന് കൊടുക്കാന്‍ വൈകുന്നെന്ന് ആരോപിച്ച്‌ വി ഫോര്‍ കൊച്ചി നേരത്തെ സമരം നടത്തിയിരുന്നു. അതേസമയം മേല്‍പ്പാലം തുറന്നത് തങ്ങളല്ലെന്ന് വി ഫോര്‍ കേരള ഭാരവാഹികള്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button