തിരുവനന്തപുരം: 1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ പകുതി തുക സംസ്ഥാന സർക്കാർ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് എകദേശം 2815 കോടി രൂപ വരും. ഈ തുക കിഫ്ബി മുഖേന ലഭ്യമാക്കും
Also related: കോവിഡിൻ്റെ ഉറവിടം കണ്ടെത്താൻ പുറപ്പെട്ട ലോകാരോഗ്യ സംഘടനാ സംഘത്തിന് അനുമതി നിഷേധിച്ച് ചൈന
ശബരി റെയിൽ പാതയുടെ ആകെ നീളം നീളം 111 കിലോമീറ്ററാണ്. ഇതിൽ ഏഴു കിലോമീറ്റർ മാത്രം പൂർത്തിയായിട്ടുണ്ട്. ശബരിമല ദര്‍ശനത്തിന് വർഷാവർഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തന്മാരുടെ സൗകര്യവും കേരളത്തിൻ്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ശബരി പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
Also related: കോവിഡിൻ്റെ ഉറവിടം കണ്ടെത്താൻ പുറപ്പെട്ട ലോകാരോഗ്യ സംഘടനാ സംഘത്തിന് അനുമതി നിഷേധിച്ച് ചൈന
അങ്കമാലി ശബരിമല റെയിൽവേ പാത ഭാവിയിൽ പുനലൂർ വരെ നീട്ടാനും അടുത്ത ഘട്ടത്തിൽ തമിഴ്നാടിലേക്കും ദീർഘിപ്പിക്കാനുള്ള സാധ്യതയും നില നിർത്തിയാണ് പദ്ധതി തയ്യാറാക്കിരിക്കുന്നത്. ദേശീയ തീർത്ഥാന കേന്ദ്രമെന്ന നിലയിൽ മുഴുവൻ ചിലവും റെയിൽവേ എടുക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.
Post Your Comments