Latest NewsKeralaNews

ആശങ്ക ഉയര്‍ത്തി ഒരു ജില്ലയില്‍ കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

നേരത്തെ കോഴിക്കോടും എറണാകുളത്തും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു

കണ്ണൂര്‍ : ആശങ്ക ഉയര്‍ത്തി ഒരു ജില്ലയില്‍ കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ഷിഗെല്ല രോഗ ബാധ സ്ഥിരീകരിച്ചത്. ചിറ്റാരിപ്പറമ്പ് സ്വദേശിയായ 6 വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. നേരത്തെ കോഴിക്കോടും എറണാകുളത്തും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.

കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. ഈ കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടാകുകയും അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിയ്ക്കുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ 56 വയസ്സുള്ള ആള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button