Latest NewsNewsIndia

അങ്കനവാടി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി അതിക്രൂരമായ കൊലപാതകം

ബദൗന്‍: അങ്കനവാടി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അമ്പത് വയസുള്ള അങ്കനവാടി ജീവനക്കാരിയെയാണ് അതിക്രൂരമായ രീതിയില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് ഡല്‍ഹിയിലെ ‘നിര്‍ഭയ’ സംഭവത്തോട് സാമ്യമുള്ള ക്രൂര കൃത്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചയാണ് സംഭവം.

Read Also : കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിലേക്ക് ലോകാരോഗ്യ സംഘടന ; അനുമതി നിഷേധിച്ച് ചൈന

ക്ഷേത്രത്തില്‍ പോയ അമ്പതുകാരിയെ പൂജാരിയും രണ്ട് അനുയായികളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകള്‍ ഒടിയുകയും ചെയ്തു. അമിത രക്തസ്രാവമാണ് മരണ കാരണം.

പൂജാരിയും, ഡ്രൈവറും, മറ്റൊരാളും ചേര്‍ന്ന് മൃതദേഹം രാത്രി വീട്ടിലേക്ക് വലിച്ചറിയുകയായിരുന്നെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ മകന്‍ പറഞ്ഞു. പ്രതികള്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ നാല് ടീമുകള്‍ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ഐപിസി 376 (ബലാത്സംഗം) ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button