ന്യൂഡല്‍ഹി: പശുശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ദേശീയ തലത്തിലാണ് ‘ഗോ വിജ്ഞാന്’ പരീക്ഷ നടത്തുന്നത്. ഫെബ്രുവരി 25നാണ് പരീക്ഷയ്ക്കുള്ള തീയതി നിശ്ചയിച്ചിരിക്കുന്നത്.
എല്ലാവര്‍ഷവും പരീക്ഷ നടത്തും. ‘കാമധേനു ഗോ വിജ്ഞാന് പ്രചാര്‍-പ്രസാദ്’ എന്നാണ് പരീക്ഷയുടെ പേര്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്സൈറ്റില്‍ ലഭിക്കും
ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. പരീക്ഷാ ഫലം ഉടന്‍തന്നെ പ്രഖ്യാപിക്കും. പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. മികച്ച വിജയം നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകുമെന്നും അറിയിച്ചു.
Post Your Comments