തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ സന്ദേശങ്ങളില്‍ ജാഗ്രത പാലിയ്ക്കണമെന്ന് പോലീസ്. വ്യാജ ഇ-മെയില്‍ സന്ദേശങ്ങളും ഫോണ്‍ സന്ദേശങ്ങളും അവഗണിയ്ക്കണമെന്നും ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ മറ്റുള്ളവര്‍ക്ക് നല്‍കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. വാക്‌സിന്‍ ലഭിക്കാനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണിലൂടെയും ഇ-മെയില്‍ മുഖേനയും വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്. ഇതോടെയാണ് മുന്നറിയിപ്പുമായി പോലീസ് എത്തിയത്.
പേര് രജിസ്റ്റര്‍ ചെയ്യാനായി മുന്‍കൂട്ടി പണം അടയ്ക്കാനായി പേയ്‌മെന്റ് ലിങ്കുകള്‍ നല്‍കി പൊതു ജനങ്ങളെ കബളിപ്പിക്കാനും, ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയവ ആവശ്യപ്പെട്ട് അതിലൂടെ ബാങ്ക് വിവരങ്ങള്‍ ശേഖരിച്ചു തട്ടിപ്പ് നടത്താനും സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. വാക്‌സിനുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ വെബ്‌സൈറ്റുകളോ അറിയിപ്പുകളോ മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളെന്നും പോലീസ് അറിയിച്ചു.
Post Your Comments